Kerala

നിലമ്പൂര്‍ – കോട്ടയം എക്‌സ്പ്രസിൽ രണ്ട് കോച്ചുകൾ കൂടി

കോട്ടയം : നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍ 16325/16326) രണ്ട് കോച്ചുകള്‍ കൂട്ടിയതായി കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. നിലവിലെ 12-ല്‍നിന്ന് 14 കോച്ചുകളായാണ് വര്‍ധിപ്പിച്ചത്.

ലോക്സഭയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ നടത്തിയ ശുപാര്‍ശകളുടെയും ദക്ഷിണ റെയില്‍വേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top