തിരുവനന്തപുരം: അതിര്‍ത്തി കടന്ന് തീരദേശ ഗ്രാമങ്ങളിൽ എത്തുന്ന അനധികൃത മണ്ണെണ്ണ പിടികൂടി. നെയ്യാറ്റിന്‍കര പുതിയതുറയില്‍ നിന്നും ആണ് 2,400 ലിറ്റര്‍ മണ്ണെണ്ണ പിടികൂടിയത്.

പുതിയതുറ ഗോതമ്പ് റോഡിൽ ആണ് സംഭവം. നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും ചേര്‍ന്ന് ആണ് മണ്ണെണ്ണ പിടികൂടിയത്. പിന്നാലെ, കച്ചവടക്കാരനും സംഘവും ഓടിരക്ഷപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച മണ്ണെണ്ണ ആണ് പിടികൂടിയത്.
സുരക്ഷാ സംവിധാനങ്ങളോ ലൈസന്‍സോ ഇല്ലാതെയാണ് മണ്ണെണ്ണ വില്‍പ്പന നടക്കുന്നത്. പിടിച്ചെടുത്ത മണ്ണെണ്ണ സിവില്‍ സപ്ലൈ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ 68 രൂപയ്ക്ക് ലഭിക്കുന്ന മണ്ണെണ്ണ തീരദേശ പ്രദേശങ്ങളില്‍ 120 രൂപയ്ക്കാണ് വില്‍ക്കുന്നത്.