Kerala

നിയമസഭാങ്കത്തിൽ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം,മൂന്നിടത്ത് എന്‍ഡിഎ

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന സൂചന നല്‍കി യുഡിഎഫും എല്‍ഡിഫും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്.

ഇത്തവണ വീണ്ടും നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്ന എന്‍ഡിഎ മൂന്നിടത്ത് ലീഡ് ചെയ്യുന്നു. നേമത്തും മഞ്ചേശ്വരത്തും പാലക്കാടുമാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്.

വോട്ടെണ്ണല്‍ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top