Kerala

മുഖ്യമന്ത്രിയാകണം; പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്.

പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയന്‍, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ടാക്കിയിരിക്കുന്നത്.

250 രൂപയാണ് വഴിപാട് തുക. ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണല്‍ ദിവസമായ തിങ്കളാഴ്ചയാണ് പൂജ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top