നടി നവ്യ നായരെ അതിഥിയായി ക്ഷണിച്ച പരിപാടിയിൽ വിതരണം ചെയ്ത ബുക്ക്ലെറ്റിൽ വ്യക്തിഗത വിവരങ്ങൾ തെറ്റായി നൽകിയത് തിരുത്തി താരം. നവ്യക്ക് രണ്ടുമക്കളുണ്ടെന്നും ഇതിൽ മകളുടെ പേര് യാമിക എന്നാണെന്നുമാണ് ബുക്ക്ലെറ്റിൽ എഴുതിയിരിക്കുന്നത്. താരം അഭിനയിക്കാത്ത ചില ചിത്രങ്ങളുടെ പേരും ബുക്ക്ലെറ്റിന്റെ ഉള്ളടക്കത്തിലുണ്ടായിരുന്നു. രസകരമായി സംഘാടകരെ തിരുത്തുന്ന നവ്യയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
