അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. ഈ നിമിഷം അപൂർവവും അതുല്യവും എന്ന് പ്രധാനമന്ത്രി പറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഇന്ന് സുഖപ്പെടുന്നു. എല്ലാ രാമ ഭക്തരും ഇന്ന് സംതൃപ്തരാണ്.

ഈ കൊടി മരം നമ്മുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണെന്നും പ്രധനമന്ത്രി വ്യക്തമാക്കി.