നാഗ്പൂര്‍: മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി പുരോഹിതനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി സിഎസ്‌ഐ ബിഷപ്പ് കൗണ്‍സില്‍. സംഭവത്തെ ശക്തമായി അവലപിക്കുന്നുവെന്നും സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്മാറണമെന്നും സിഎസ്‌ഐ ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മതപരിവര്‍ത്തനം ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉപരാഷ്ട്രപതിയോട് ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് പറഞ്ഞിരുന്നു. രാഷ്ട്രീയ നേതൃത്വം നിശബ്ദത പാലിക്കുന്നത് ശരിയല്ല. അത് അക്രമം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ഭരണത്തില്‍ ഇരിക്കുന്നവര്‍ ഇത് തടയാന്‍ നടപടി സ്വീകരിക്കണം. ഇന്ത്യ നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരായിട്ടാണ് അറസ്റ്റ്. കുഗ്രാമങ്ങളില്‍ പോയി ആളുകളെ ഉയര്‍ത്താനുള്ള സേവനമാണ് ഇവര്‍ ചെയ്യുന്നതെന്നും കൗണ്‍സില്‍ ആരോപിച്ചു.