തിരുവനന്തപുരം: ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ആഞ്ഞടിച്ച് എന്‍ പ്രശാന്ത് ഐഎഎസ്. പാസ്‌പോര്‍ട്ട് പുതുക്കാന്‍ എന്‍ഒസി നല്‍കിയില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ചീഫ് സെക്രട്ടറിക്കെതിരെ പ്രശാന്ത് ഉന്നയിക്കുന്നത്.

പാസ്‌പോര്‍ട്ട് പുതുക്കാന്‍ നല്‍കിയ അപേക്ഷ കാണാനില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. പാസ്‌പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ശ്രീലങ്ക യാത്ര മുടങ്ങിയെന്നും പ്രശാന്ത് ആരോപിച്ചു.
പാര്‍ട്ട് ടൈം പിഎച്ച്ഡിക്ക് വേണ്ട എന്‍ഒസിയുടെ കാര്യത്തിലും ഇതേ അവസ്ഥയാണെന്നും പ്രശാന്ത് കുറ്റപ്പെടുത്തി. എ ജയതിലക് ക്രിമിനല്‍ മനസോടെ ഉപദ്രവിക്കുകയാണെന്നും പ്രശാന്ത് ആരോപിച്ചു.