Kerala

നിലപാടിൽ ഉറച്ചുനിൽക്കുന്നു; വിവാദ പ്രസ്താവനയിൽ ഉറച്ച് എൻ കെ പ്രേമചന്ദ്രൻ

ശബരിമല യുവതീ പ്രവേശനത്തിലെ വിവാദ പ്രസ്താവനയിൽ ഉറച്ച് എൻ കെ പ്രേമചന്ദ്രൻ എംപി.

മല ചവിട്ടാൻ എത്തും മുൻപ് ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കും പൊലീസ് പൊറോട്ടയും ബീഫും വാങ്ങി നൽകിയെന്ന പരാമർശം പ്രേമചന്ദ്രൻ ആവർത്തിച്ചു.

ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാമർശമെന്ന് വിശദീകരണം.

പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ വിവാദ പരാമർശം. ബിന്ദു അമ്മിണിയും രഹനാ ഫാത്തിമയും ഉൾപ്പെടെയുള്ളവരെ മല ചവിട്ടാനെത്തിച്ചത് പൊറോട്ടയും ബീഫും വാങ്ങി നൽകിയ ശേഷമായിരുന്നു.

ആരും കാണാതെ പൊലീസ് വാനിൽ കിടത്തി കൊണ്ടുവന്നാണ് പമ്പയിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര വകുപ്പാണ് ഇതിന് നേതൃത്വം നൽകിയതെന്നാണ് അദ്ദേഹം പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top