Kerala

മന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമം; M V ജയരാജൻ

ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായത് വധശ്രമമെന്ന് സിപിഐഎം നേതാവ് എംവി ജയരാജൻ. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും മന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നതെന്നും എം വി ജയരാജൻ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ വീണാ ജോർജിനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്.കഴുത്തിന്റെ വലതുഭാഗത്താണ് പരുക്ക്, മന്ത്രി നിന്നിരുന്നതിന്‍റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അയാൾ പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും എം വി ജയരാജൻ ആരോപിച്ചു. വീണാ ജോര്‍ജിന്‍റെ അടുത്ത ഒരാള്‍ എത്തിയതിന്‍റെ ദൃശ്യവും എം വി ജയരാജൻ പുറത്തുവിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top