മലപ്പുറം: പണം തട്ടിയെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് ജില്ലാ പഞ്ചായത്തംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

മക്കരപറമ്പ് ഡിവിഷന്‍ ജില്ലാ പഞ്ചായത്തംഗമായ ടി പി ഹാരിസിനെയാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. മുസ് ലിം യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.
ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ ഇതുവരെ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ലീഗ് നടപടി.
