ഇടുക്കി: മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കരിനിലം സ്വദേശി പ്രദീപ് (48)-നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സീയോൻകുന്നിലെ റബ്ബർ തോട്ടത്തിൽ ആണ് തൂങ്ങിയ മരിച്ച നിലയിൽ മൃതദേഹം കണ്ടത്.
പുഞ്ചവയൽ ചേരുതോട്ടിൽ സൗമ്യ (37), മാതാവ് ബീന (65) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. പൊലീസ് ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് പ്രദീപ് ഭാര്യയേയും ഭാര്യാമാതാവിനേയും ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്.