Kerala

കണ്ടും മിണ്ടിയും ഇരുന്നതിന് ഖജനാവിന് ചെലവ് 11,21,000 രൂപ

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചതായി വിവരാവകാശ രേഖ.

അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പാണ് വിവരങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിപാടിക്കായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.

കണ്ടും മിണ്ടിയും ഇരുവര്‍’ എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. ക്ലിഫ് ഹൗസിലായിരുന്നു ഷൂട്ട് . രണ്ട് ദിവസം ഷൂട്ട് ചെയ്യാനെടുത്തു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. പി ആര്‍ സ്റ്റണ്ട് എന്ന് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top