പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്ര പോയ 15 കാരിയെ കാണാതായി. കര്‍ണാടകയിലെ ചിക്കമംഗ്ലൂര്‍ ബാബ ബുധന്‍ഗിരി വ്യൂ പോയിന്റില്‍ വച്ചാണ് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാണാതായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

കടമ്പഴിപ്പുറം കല്ലപ്പറമ്പ് സ്വദേശിയായ രമേശ് ഗോപാലന്റെ മകള്‍ ശ്രീനന്ദയെയാണ് കാണാതായത്. കുടുംബത്തോടൊപ്പം വ്യൂ പോയിന്റില്‍ എത്തിയ ശേഷമാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ചിക്കമംഗളൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വ്യൂ പോയിന്റിന് സമീപം പരിശോധന നടത്തുകയാണ്.