മലപ്പുറം: വാഴക്കാട് വട്ടപ്പാറയില്‍ കാണാതായ 12കാരനെ കണ്ടെത്താനായില്ല. ഡിസംബര്‍ 12നാണ് അസം സ്വദേശിയായ സജിത കാത്തൂരിന്റെ മകന് സജര്‍ ഉളിനെ കാണാതായത്. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കൊണ്ടോട്ടി എസിപി ബി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. പ്രദേശത്ത് ഒന്നിലധികം തവണ ജനകീയ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല