തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി യാഥാർത്ഥ്യമാകാൻ പോകുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ഡല്‍ഹിയില്‍ സന്ദർശിച്ചപ്പോള്‍ത്തന്നെ കൂടുതല്‍ പാതകള്‍ ദേശീയപാത
നിലവാരത്തിലേക്ക് ഉയർത്തണം എന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിച്ചിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

ദേശീയപാതയുമായി ബന്ധപ്പെട്ടുള്ള സർക്കാരിന്റെ വിശദമായ നിർദ്ദേശവും സമർപ്പിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.