Kerala

പാല്‍ വിതരണം മുടങ്ങും; തിങ്കളാഴ്ച മുതല്‍ മില്‍മ ജീവനക്കാര്‍ സമരത്തില്‍

ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച മു​ത​ൽ മി​ൽ​മ ജീവനക്കാര്‍ സമരത്തില്‍. പാല്‍ വിതരണം മുടങ്ങും.

സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാണ് സമരം. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 മു​ത​ൽ മി​ൽ​മ​യു​ടെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും സ​മ​രം ന​ട​ത്തു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ശ​മ്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് മി​ൽ​മ മാ​നേ​ജ്മെ​ന്‍റി​ന് നോ​ട്ടീ​സ് ന​ൽ​കി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​ല്ലെ​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഐ​എ​ൻ​ടി​യു​സി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ, എ​ഐ​ടി​യു​സി നേ​താ​വ് അ​ഡ്വ. മോ​ഹ​ൻ​ദാ​സ്, സി​ഐ​ടി​യു നേ​താ​വ് എ​ബി സാ​ബു വാര്‍ത്താസമ്മേളനത്തില്‍ പ​ങ്കെ​ടു​ത്തു. കഴിഞ്ഞ മാസവും മിൽമയിൽ ഒരു വിഭാഗം തൊഴിലാളികൾ നടത്തിയിരുന്നു. തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അന്ന് സമരം ഒത്തുതീര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top