മുംബൈ : മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയില്‍ കെമിക്കല്‍ ഫാക്ടറിയില് വന്‍ സ്‌ഫോടനം. അറ് തൊഴിലാളികള്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയെന്നാണ് പുറത്തു വരുന്ന വിവരം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
താനെ ജില്ലയിലെ ഡോംബിവ്ലിയിലെ എംഐഡിസി (മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്.ആംബര്‍ കെമിക്കല്‍ കമ്പനിയുടെ നാല് ബോയിലറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ വന്‍തീപിടുത്തമുണ്ടായി. തുടര്‍ച്ചയായി പൊട്ടിത്തെറികള്‍ ഉണ്ടായതായാണ് ദൃസാക്ഷികള്‍ പറഞ്ഞു. രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ പൊട്ടിത്തെറിച്ചതാണ് തുടര്‍ സ്‌ഫോടനങ്ങള്‍ക്ക് കാരണം.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)