പ്രശസ്ത ബോക്സിങ് താരം മേരികോമിൻ്റെ ഫരീദാബാദിലെ വീട്ടിൽ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ നിന്ന് മൂന്ന് ടിവികൾ, ഒരു റിസ്റ്റ് വാച്ച്, ഒരു സെറ്റ് റേ ബാൻ ഗ്ലാസുകൾ, നിരവധി ജോഡി ബ്രാൻഡഡ് ഷൂകൾ എന്നിവയാണ് ഇവർ മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ഫരീദാബാദ് പൊലീസ് അറിയിച്ചു.
ശനിയാഴ്ച അയൽവാസി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും പഠനം ഉപേക്ഷിച്ചവരാണ്. മോഷ്ടിച്ച വസ്തുക്കൾ അവരുടെ വീടുകളിൽ നിന്ന് കണ്ടെടുത്തു. മൂന്നുപേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
