ഷില്ലോങ്: മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 18 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ തങ്സ്‌കു മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്. സ്‌ഫോടന സമയത്ത് ഖനിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. പരുക്കേറ്റവരെ ഷില്ലോങ്ങിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.