കോട്ടയം: ദൈവനടത്തിപ്പിനെ ധ്യാനിക്കാന്‍ കഴിയുക എന്നതാണ് ഏതൊരു വിശ്വസിയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായി ഓര്‍മിക്കേണ്ടതെന്ന് റവ.കെ.സി. സന്തോഷ്. കോട്ടയം എംടി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മാര്‍ത്തോമ്മാ സഭയുടെ 30-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വന്‍ഷന്റെ രണ്ടാം ദിനം വചനശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലോകപ്രകാരം എല്ലാം അവസാനിച്ചു എന്ന് കരുത്തുമ്പോഴും എവിടെയൊക്കെയോ ചില ദൈവകരുതലിന്റെ അടയാളങ്ങള്‍ ദൈവം ബാക്കിവക്കുന്നുണ്ട്. എന്നെ നന്നായി അറിയുന്നവന്‍ എന്നെ നന്നായി മനസ്സിലാക്കിയവന്‍ എന്നോടൊപ്പം ഈ വഴി യാത്രയില്‍ കൂടെയുണ്ട് എന്നതാണ് ഓരോ വിശ്വസിയുടെയും പ്രത്യാശയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു. ഭദ്രാസന വികാരി ജനറാള്‍ വെരി.റവ.ഡോ. സാംസണ്‍ എം. ജേക്കബ്, റവ.ഡോ. എബ്രഹാം കുരുവിള, സെക്രട്ടറി അലക്‌സ് ഏബ്രഹാം, ട്രെഷറാര്‍ നോബിള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന പൊതുയോഗത്തില്‍ മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപോലീത്ത അധ്യക്ഷത വഹിക്കും. ദദ്രാസനമായി വസതി പ്രോജക്ടിലൂടെ നിര്‍മ്മിച്ചു നല്‍കുന്ന 10 വീടുകളുടെ അടിസ്ഥാനശില മെത്രാപോലീത്ത ആശീര്‍വദിക്കും.