കോട്ടയം: മാര്‍ത്തോമ്മാ സഭ 30-ാമതു കോട്ടയം-കൊച്ചി ഭദ്രാസന കണ്വന്ഷന് നാളെ മുതല്‍ 11 വരെ എംടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വൈകുന്നേരം ആറിന് ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌കോപ്പാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

റവ. കെ.സി. സന്തോഷ് വചനശുശ്രൂഷ നിര്‍വഹിക്കും. വികാരി ജനറാള്‍ വെരി റവ.ഡോ. സാംസണ്‍ എം. ജേക്കബ്, ഭദ്രാസന സെക്രട്ടറി അലക്‌സ് ഏബ്രഹാം, ട്രെഷറാര്‍ നോബിള്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും.