കോട്ടയം: ജനുവരി ഏഴ് മുതല്‍ 11 വരെ നടക്കുന്ന മാര്‍ത്തോമ്മാ സഭയുടെ 30-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വെന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് നാളെ (ശനിയാഴ്ച്ച) നടക്കും.

വൈകുന്നേരം നാലിന് എംടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങിൽ ഭദ്രാസന അധ്യക്ഷന്‍ റൈറ്റ്.റവ. തോമസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.