കോട്ടയം: യേശു കർത്താവാണ് സഭയുടെ ജീവ സ്രോതസെന്ന് മാർത്തോമ്മാ സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ. കോട്ടയം എംടി സെമിനാരി സ്കൂളിൽ നടക്കുന്ന 30-മത് കോട്ടയം-കൊച്ചി ഭദ്രാസന കൺവൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയാസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. കുടുംബ നവീകരണ വർഷം, ദൃശ്യം, സഖിത്വം, മാർത്തോമ്മാ ഹിൽസ് വാഗമൺ എക്കോ ടൂറിസം തുടങ്ങിയ പ്രോജക്റ്റുകളുടെ പ്രഖ്യാപനവും നടത്തി.

സഭയുടെ സജീവ സേവനത്തിൽ നിന്നും വിരമിക്കുന്ന വൈദീകരായ റവ.കെ.ജി ജോസഫ്, റവ. ബെനോജി കെ.മാത്യു, റവ. സാബു ഫിലിപ്പ് എന്നിവരെ യോഗത്തിൽ ആദരിച്ചു. വികാരി ജനറാൾമാരായ വെരി.റവ.ഡോ. സാംസൺ എം.ജേക്കബ്, വെരി.റവ. കെ.എസ് മാത്യു, വെരി.റവ. ജോർജ് സഖറിയ, സെമിനാരി പ്രിൻസിപ്പൽ റവ.ഡോ. എം. സി. തോമസ്, ഭദ്രാസന സെക്രട്ടറി റവ. അലക്സ് എബ്രഹാം, ട്രെഷറർ നോബിൾ തോമസ് എന്നിവർ പ്രസംഗിച്ചു.