കോട്ടയം: വടക്കേ ഇന്ത്യയിൽ 2025ന്റെ അവസാനം ഉണ്ടായ സംഭവങ്ങൾ വിശ്വാസ സമൂഹത്തെ ഭയപ്പെടുത്തുന്നതായി മാർത്തോമ്മാ സഭാ കോട്ടയം-കൊച്ചി ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌കോപ്പാ. മാര്‍ത്തോമ്മാ സഭയുടെ 30-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസ സമൂഹത്തെ നിർബന്ധിതമായി ചിലർ ആക്രമിക്കുന്നെന്നും ഇന്ത്യ ഉറപ്പ് നൽകുന്ന സുരക്ഷിതത്വം ചിലർ ഹനിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നന്മയെ തിന്മയിലൂടെ അതിജീവിക്കുക എന്നപോലെ പ്രതിഷേധത്തിലൂടെയല്ല മറിച്ച് പ്രാർത്ഥനയിലൂടെ നമുക്ക് ഇതിനെ അതിജീവിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റവ.കെ.സി.സന്തോഷ് വചന ശുശ്രൂഷ നിർവഹിച്ചു. ഭദ്രാസന വികാരി ജനറാള്‍ വെരി.റവ.ഡോ. സാംസണ്‍ എം. ജേക്കബ്, സെക്രട്ടറി റവ.അലക്സ് ഏബ്രഹാം, ട്രെഷറാര്‍ നോബിള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
(