മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 30-ാമത് കോട്ടയം- കൊച്ചി ഭദ്രാസന കണ്‍വന്‍ഷന്‍ ജനുവരി ഏഴ് മുതല്‍ 11 വരെ കോട്ടയം മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ എന്നിങ്ങനെ അഞ്ച് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കോട്ടയം-കൊച്ചി ഭദ്രാസനത്തിന്‍റെ കൂടിവരവാണ് ഭദ്രാസന കണ്‍വന്‍ഷന്‍.

ഏഴാം തീയതി വൈകുന്നേരം ആറിന് നടത്തപ്പെടുന്ന ഉദ്ഘാടന യോഗത്തില്‍ ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്കോപ്പാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റവ. കെ.സി.സന്തോഷ് വചന ശുശ്രൂഷ നിര്‍വഹിക്കും.
എട്ടാം തീയതി രാവിലെ 7.30ന് വേദപഠനം റവ. ജോസി ഇ. ജോര്‍ജ്, ഉച്ചകഴിഞ്ഞ് 1.30ന് ലഹരി വിമോചന ബോധവത്കരണ സമ്മേളനം റവ. ഷോജി വര്‍ഗീസ്, 3.30ന് വികസന സംഘം മീറ്റിംഗിന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം ആറിന് നടക്കുന്ന പൊതുയോഗത്തില്‍ റവ. കെ. സി. സന്തോഷ് വചന ശുശ്രൂഷ നിര്‍വഹിക്കും. ഒമ്പതാം തീയതി രാവിലെ 7.30ന് വോദപഠനം റവ. ടോണി ഈപ്പന്‍ വര്‍ക്കി, രാവിലെ 10ന് സേവികാസംഘം പൊതുയോഗം സെലിന്‍ ഏബ്രഹാം, ഉച്ചകഴിഞ്ഞ് 2.30ന് സന്നദ്ധ സുവിശേഷക സംഘത്തിന്‍റെയും സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പിന്‍റെയും സംയുക്ത പൊതുയോഗം ബ്രദര്‍ ജോയി പുല്ലാട് എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം ആറിന് നടക്കുന്ന പൊതുയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോസ്റ്റ്.റവ.ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഭദ്രാസനമായി നിര്‍മിച്ചു നല്‍കുന്ന പത്ത് വീടുകളുടെ വസതി പ്രൊജക്റ്റ് അടിസ്ഥാന ശില മെത്രാപ്പോലീത്താ ആശീര്‍വദിക്കും. തുടര്‍ന്ന് റവ. കെ.ഇ. ഗീവര്‍ഗീസ് വചന ശുശ്രൂഷ നിര്‍വഹിക്കും. 10-ാം തീയതി രാവിലെ രാവിലെ 7.30ന് വേദപഠനം റവ.സന്തോഷ് തോമസ്, എട്ടിന് കുട്ടികളുടെ സമര്‍പ്പണ ശുശ്രൂഷ സെമിനാരി ചാപ്പലില്‍, 10ന് നടക്കുന്ന സണ്‍ഡേ സ്കൂള്‍ സമ്മേളനം മാര്‍ത്തോമ്മ സണ്‍ഡേസ്കൂള്‍ സമാജം, ഉച്ചകഴിഞ്ഞ് 2.30ന് യുവജന സമ്മേളനം റവ. വിജി വര്‍ഗീസ് ഈപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം ആറിന് നടക്കുന്ന പൊതുയോഗത്തില്‍ റവ. സി.വി. സൈമണ്‍ വചന ശുശ്രൂഷ നിര്‍വഹിക്കും.
സമാപന ദിവസമായ 11-ാം തീയതി രാവിലെ എട്ടിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഡല്‍ഹി ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ അപ്രേം എപ്പിസ്കോപ്പാ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിക്കും. സഖറിയ മാര്‍ അപ്രേം എപ്പിസ്കോപ്പാ സമാപന സന്ദേശം പങ്കുവെക്കും. തുടര്‍ന്ന് സ്നേഹവിരുന്ന് നടക്കും. ഭദ്രാസനത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുന്നതിനായി മിഷന്‍ എക്സ്പോ കണ്‍വന്‍ഷന്‍ നഗറില്‍ ക്രമീകരിച്ചിട്ടുണ്ട്. L
എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ 6.30 വരെ നടക്കുന്ന ഗാനശുശ്രൂഷയ്ക്ക് കണ്‍വന്‍ഷന്‍ ഗായകസംഘം നേതൃത്വം നല്‍കും. കോട്ടയം- കൊച്ചി ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ വാഗമണ്ണില്‍ ആരംഭിക്കുന്ന ക്യാമ്പ് സെന്‍ററിന്‍റെ പ്രോജക്ടിന്‍റെ അവതരണം ഉണ്ടായിരിക്കുന്നതാണ്. 100 പേര്‍ക്ക് ഒത്തുചേരുവാന്‍ പറ്റുന്ന കോണ്‍ഫറന്‍സ് ഹാളും, താമസിക്കാന്‍ ഡോര്‍മിറ്ററിയും അതിനോടനുബന്ധിച്ചു കോട്ടേജുകളും അടങ്ങുന്ന പ്രൊജക്റ്റ് ആണ് ആരംഭിക്കുന്നത്.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍;
റവ.അലക്സ് ഏബ്രഹാം
(സെക്രട്ടറി)
നോബിള്‍ തോമസ്
(ട്രഷറാര്‍)
റവ. ലിന്റോ ലാലിച്ചൻ
(പബ്ലിസിറ്റി കമ്മിറ്റി)
റോബിൻ ഏബ്രഹാം ജോസഫ്
(പബ്ലിസിറ്റി കമ്മിറ്റി)