Kerala

131-മത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം ചെയ്തു

2026 ഫെബ്രുവരി 08 മുതൽ15 വരെ പമ്പ മണൽപ്പുറത്തു നടത്തപ്പെടുന്ന 131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ മാരാമൺ റിട്രീറ്റ് സെന്ററിൽ നിര്‍വ്വഹിച്ചു. ഏറ്റവും നല്ല ലോഗോ ഡിസൈൻ ചെയ്ത കാരിക്കുഴി മാർത്തോമ്മാ ഇടവക അംഗം ജോബി ജെയിംസിനെ അനുമോദിച്ചു മാർതോമ്മ സുവിശേഷ പ്രസംഗ സംഘത്തിന്റെ പരിതോഷികം മാർ ഫിലെക്സിനോസ് എപ്പിസ്കോപ്പാ സമ്മാനിച്ചു .

ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ അനുമോദിച്ചു സംസാരിച്ചു . ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ റ്റിജു എം. ജോര്‍ജ് ,സാം ചെമ്പകത്തിൽ കമ്മറ്റിയംഗങ്ങളായ റവ.ബിജു സാം, റവ. റൊണാൾഡ് രാജു, റവ.ജോജി ജേക്കബ്, സാം ജേക്കബ്, അനി കോശി, എ സ്.ബിനോജ്, ഇവാ.സുബി പള്ളിക്കൽ, ജോൺസൺ മാത്യു, ഡോ.ഷാജി എ സ്, ഇവാ.മാത്യു ജോൺ, പി.പി.അച്ചന്‍കുഞ്ഞ്, ഇവാ.സെൽവരാജ്, മനോജ്‌ മലയിൽ, ഇവാ ജോർജ്കുട്ടി എം സി, ഗീതാ മാത്യു, ലാലമ്മ മാത്യു ,ബേബിമാത്യു എന്നിവര്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top