Kerala

മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു

കാസർകോട്: മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത്.

സമീപത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്തു നിന്നു പതിവില്ലാതെ വെളിച്ചം കണ്ടതോടെ സുഹൃത്തുക്കളുമായി തിരച്ചിൽ നടത്തുന്നതിനിടെ ഇദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു.

സവാദ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്നതിന് മൂന്നു കിലോമീറ്റർ അപ്പുറം കർണാടക അതിർത്തിയായതിനാൽ പ്രതികൾ അങ്ങോട്ടു കടന്നിരിക്കാമെന്നാണ് സൂചന. പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top