പാലാ :സർവ്വദേശീയ തൊഴിലാളി ദിനമായ മെയ് 1 ലോകമെമ്പാടുമുള്ള തൊഴിലാളികൾ അവരുടെ അവകാശപോരാട്ടങ്ങളുടെ ഓർമ്മ പുതുക്കുന്ന ദിനമായി ആചരിക്കുകയാണ്. ഇന്ത്യയിലെ തൊഴിലാളികൾ ദീർഘനാൾ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ എല്ലാം ഹനിക്കുന്ന തരത്തിൽ നാല് തൊഴിൽ സംഹിത നടപ്പാക്കി മുലധന ശക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നു.

കേന്ദ്രസർക്കാരിന്റെ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഉജ്ജ്വലമായ പോരാട്ടങ്ങൾക്ക് ഇന്ത്യയിലെ തൊഴിലാളി സംഘടനകൾ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ AITUC പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 1 ന് രാവിലെ 10.00 മണിക്ക് പാലായിൽ നടക്കുന്ന മെയ്ദിന റാലിയും സമ്മേളനവും വിജയിപ്പിക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.ജില്ലാ സെക്രട്ടറി വി ബി ബിനു റാലിയും സമ്മേളവും ഉദ്‌ഘാടനം ചെയ്യുമെന്ന് അഡ്വ പി ആർ തങ്കച്ചനും , പയസ് രാമപുരവും അറിയിച്ചു .


