കൽപ്പറ്റ: മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷാ വിജയന്റെ ഫ്ലക്സ് ബോർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ വള്ളിയൂർക്കാവിന് സമീപത്തെ വ്യാപാര സ്ഥാപനത്തിൽ എത്തിച്ച ബോർഡുകളാണ് റോഡിലും പരിസരത്തും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോൺഗ്രസ് പ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

മാനന്തവാടി മണ്ഡലത്തിൽ തന്നെ തോൽപിക്കാൻ ഒരുവിഭാഗം നേതാക്കൾ ശ്രമിച്ചിരുന്നുവെന്ന മുൻ മന്ത്രി ജയലക്ഷ്മിയുടെ ആരോപണങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ് ഫ്ളക്സ് വിവാദവും ഉയരുന്നത്.