Kerala

മലയാറ്റൂരിൽ 19കാരി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; പൊലീസിന്‍റെ പല വാദങ്ങളും തെറ്റ്

കൊച്ചി: മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ചിത്രപ്രിയ (19) യുടെ കൊലപാതകത്തിൽ പൊലീസിനെതിരെ കുടുംബം. പൊലീസ് പല കാര്യങ്ങളും കെട്ടിച്ചമച്ചെന്നും, പൊലീസ് പ്രചരിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്നുമാണ് പെൺകുട്ടിയുടെ ബന്ധുവായ ശരത് ലാല്‍ പറയുന്നത്.

പല കാര്യങ്ങളിലും അവ്യക്തത ഉണ്ട്, ചിത്രപ്രിയ കാണാതാവുമ്പോഴുണ്ടായിരുന്ന വേഷമല്ല സിസിടിവിയിൽ കാണിക്കുന്നതെന്നും ബന്ധു പറയുന്നു.

പൊലീസിന്‍റെ പല വാദങ്ങളും തെറ്റാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. പൊലീസ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കുടുംബത്തിന്‍റെ ആരോപണം. കേസിൽ ആണ്‍സുഹൃത്ത് അലന്‍ കുറ്റം സമ്മതിച്ചിരുന്നു.

കൂട്ടുകാരന് പെണ്‍സുഹൃത്തില്‍ തോന്നിയ സംശയം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. കൊലപാതകം മദ്യലഹരിയില്‍ ആയിരുന്നെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top