പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി സംസാരിച്ചതായാണ് വിവരം. യുഡിഎഫ് സ്വതന്ത്രനായി സുരേഷിനെ മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്.

ദീര്‍ഘകാലമായി സിപിഎമ്മുമായി അകന്നുനില്‍ക്കുകയാണ് എ സുരേഷ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി ബന്ധപ്പെട്ടത്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ സുരേഷ് തീരുമാനം അറിയിച്ചിട്ടില്ല.