തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ മിന്നല്‍ പരിശോധനയെ പരിഹസിച്ച് എം വിന്‍സെന്റ് എംഎല്‍എ.

മന്ത്രിയുടേത് വെറും ഷോ ആണെന്ന് വിന്‍സെന്റ് എംഎല്‍എ പരിഹസിച്ചു. ഗണേഷ് കുമാര്‍ സോഷ്യല്‍ മീഡിയക്ക് വേണ്ടി ജീവിക്കുന്നയാളാണെന്നും ഡിപ്പോകളില്‍ അടിസ്ഥാനസൗകര്യം ഒരുക്കണമെന്നും വിന്‍സെന്റ് എംഎല്‍എ ആവശ്യപ്പെട്ടു.
അടുത്ത ദിവസങ്ങളിലെ മന്ത്രിയുടെ പെര്‍ഫോര്‍മന്‍സ് കാണുമ്പോള്‍ വലുതായിട്ടല്ലെങ്കിലും ചെറിയ എന്തോ കുഴപ്പം മന്ത്രിക്കുള്ളതായിട്ടാണ് തോന്നുന്നത്.

സോഷ്യല്‍മീഡിയക്ക് വേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് മന്ത്രി’, എം വിന്‍സെന്റ് പറഞ്ഞു.