തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ 12 ന് വിധിക്കും. ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു.

ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന , തെളിവ് നശിപ്പിക്കല്‍ എന്നീ രണ്ട് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതുവരെ സര്‍ക്കാരും പാര്‍ട്ടിയും അതിജീവിതയ്ക്കൊപ്പം നില്‍ക്കുമെന്ന് എം വി ഗോവിന്ദന്‍.
അതിജീവിതയുടെ പോരാട്ടത്തില്‍ എന്നും സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നുവെന്നും ഇനിയും ഒപ്പമുണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. വിധിയുടെ പൂര്‍ണ്ണ രൂപം വന്നതിനുശേഷം സര്‍ക്കാര്‍ ആവശ്യമായ തീരുമാനമെടുക്കും. കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. മുഖ്യമന്ത്രിയടക്കം അതീവ ഗൗരവത്തോടെയാണ് ഇത് കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി,

മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു