ദുബായ്:കേരളത്തില്‍ പുരോഗമന മുന്നേറ്റത്തിന്റെ മൂന്നാമൂഴം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് എം മുകുന്ദന്‍.

വര്‍ത്തമാന രാഷ്ട്രീയ കാലത്ത് കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ച ആവശ്യമാണെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും എം മുകുന്ദന്‍ പറഞ്ഞു. ഓര്‍മ ലിറ്ററേച്ചര്‍ ഫെസ്റ്റ് 2026-ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.