ചെന്നൈ: നിലമ്പൂര്‍ എംഎല്‍എയായിരുന്ന പി വി അന്‍വര്‍ കേരളത്തില്‍ ഡിഎംകെ പ്രവര്‍ത്തനം സജീവമാക്കാ നുള്ള നീക്കം നടത്തിയെങ്കിലും അത് തകര്‍ന്നു പോയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സ്വന്തം നിലയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡിഎംകെ. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ച് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സംസ്ഥാന ഘടകം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. പുനലൂര്‍, ചിറ്റൂര്‍, പീരുമേട്, കല്‍പ്പറ്റ, പാറശ്ശാല എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് തീരുമാനം.
