Kerala

എക്സിറ്റ് പോളുകൾ വിശ്വസനീയമല്ല, എൽഡിഎഫിന്റെ വോട്ട് ചോരില്ല: എ കെ ബാലൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ വിശ്വസനീയമല്ലെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. 2014ലും 2019ലും ബിജെപിക്ക് അനുകൂല തരംഗമായിരുന്നുവെന്നും എന്നാൽ ഇത്തവണ അതില്ലെന്നും എ കെ ബാലൻ പറഞ്ഞു. എക്സിറ്റ് പോൾ എന്ത് പറഞ്ഞാലും ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല. ഇൻഡ്യ മുന്നണി മുന്നേറ്റമുണ്ടാക്കും. സംസ്ഥാനത്ത് എൽഡിഎഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകും. ബിജെപിയെ ചലിപ്പിച്ചത് ജമാ അത്താണ്.

ചിലയിടത്ത് എസ്ഡിപിഐയും ബിജെപിയും പിന്തുണച്ചു. വടകരയിൽ ഇത് പ്രകടമാണ്. ബിജെപി ജയിക്കുമെന്ന സർവ്വേ പച്ചക്കളളമാണ്. എൽഡിഎഫിന്റെ വോട്ട് ഒരിക്കലും ചോരില്ല. സർവ്വേ ഫലം പറയുന്ന മൂന്ന് സീറ്റുകളിലും ബിജെപി തോൽക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top