ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധിയെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടാവശ്യത്തിനല്ലാത്ത എല്‍പിജി ഉപയോഗത്തില്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട് അടിയന്തര നിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങളും ശ്മശാനങ്ങളടക്കമുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.