എല്‍പിജി സിലിണ്ടിറിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്.

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ എന്നിവയ്ക്കാണ് പ്രധാന തിരിച്ചടി.