തൃശൂർ അതിരപ്പള്ളി വീരാൻകുടി ഉന്നതിയിൽ നാല് വയസുകാരന് നേരെ പുലിയുടെ ആക്രമണം. നിസ്സാര പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് കുടുംബം ഉറങ്ങിക്കിടന്ന കുടിലിലേക്ക് പുലി എത്തിയത്. കുട്ടി ചാലക്കുടി ആശുപത്രിയിൽ ചികിത്സയിൽ.

തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ടെങ്കിലും കുട്ടിക്ക് ഗുരുതരപരിക്കുകളൊന്നുമില്ല. പരിക്കേറ്റ കുട്ടിയെ തൃശൂർ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ബേബി രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി കടിച്ചുകൊണ്ടുപോയത്. പുലിയുടെ ശബ്ദം കേട്ട വീട്ടുകാർ ഉറക്കമുണർന്ന് നോക്കിയപ്പോൾ കണ്ടത് കുഞ്ഞിനെ കടിച്ച് വലിച്ച് ഇഴച്ച് കൊണ്ടുപോകുന്നതാണ്
