പാലാ ഉപജില്ല കലോത്സവത്തിൽ മിന്നും ജയം നേടി ളാലം ഗവർമെൻ്റ് എൽ.പി സ്‌കൂൾ.പങ്കെടുക്കാവുന്ന 13 ഇനങ്ങളിലും പങ്കെടുത്ത് 65 ൽ 57 പോയിൻ്റും,
ഗവ. എൽ പി സ്കൂളുകളിൽ ഓവറോൾ സെക്കൻഡും നേടി മുണ്ടു പാലം സ്കൂൾ .


ഹെഡ്മിസ്ട്രസ് സുനിത റ്റി.കെയുടെയും പിറ്റിഎ പ്രസിഡൻ്റ് ആൽഫ തോമസിൻ്റെയും നേതൃത്വത്തിൽ സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും മാത്രം നൽകിയ പരിശീലനത്തിൻ്റെ കരുത്തിലാണ് ഈ കുതിപ്പ് എന്നത് വിസ്മയമാകുന്നു . സി. എം കിഡ്സ് സ്കോളർഷിപ്പുകൾ അടക്കം അക്കാദമിക മേഖലയിൽ നേടിയ മികവുകൾ കലാ മേളയിലും തുടർന്ന കുട്ടികളെ പി റ്റി എ യോഗം അഭിനന്ദിച്ചു .

ഹെഡ്മിസ്ട്രസ് സുനിത ടി കെ പ്രസിഡണ്ട് ആൽഫ തോമസ് എംപി റ്റി എ അംഗങ്ങളായ സീമ മധു നിഷാ ജോഷി അധ്യാപകരായ സോബിന സെബാസ്റ്റ്യൻ, അർച്ചന ഭായി പി ആർ തുടങ്ങിയവർ പ്രസംഗിച്ചു