കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയതിന് പിന്നാലെ പ്രതികരണവുമായി നടി ലക്ഷ്മിപ്രിയ.

എല്ലാ ഹിന്ദു സമാജങ്ങളെയും ചേര്‍ത്ത് പിടിയ്ക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയണമെന്നും ബാക്കി ആരെയും പ്രീണിപ്പിക്കാന്‍ പോകരുതെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.
അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ്, പി സി ജോര്‍ജ് ഇവരുടെ പരാജയം ഉദാഹരണമാക്കിക്കൊണ്ടായിരുന്നു ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്.