Kerala

വാണിജ്യ സിലിണ്ടറിന്റെ അന്യായമായ വിലക്കയറ്റം :നാളത്തെ കടയടപ്പ് സമരത്തിന് മുന്നോടിയായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇന്ന് പാലായിൽ പന്തം കൊളുത്തി പ്രകടനം നടത്തും

പാലാ :വാണിജ്യ സിലിണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന മെയ് ആറിലെ 24 മണിക്കൂർ കടയടപ്പ് സമരത്തിൽ കോട്ടയം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ ഫുഡ് ബിസിനസുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി പാലാ യൂണിറ്റ് അഭ്യർത്ഥിചു.മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബേബി ഒമ്പള്ളിൽ ;ബിജോയി വി ജോർജ് ;എബി ജേക്കബ് ;സുരേഷ് എം പി ;ബിബിൻ തോമസ് ;സി ടി ദേവസ്യ ,എം ഡി ദേവസ്യാ എന്നിവർ പങ്കെടുത്തു.

മെയ് അഞ്ചിന് 6.30 ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് സ്റ്റേഡിയം ജംഗ്ഷനിലേക്ക് പന്തം കൊളുത്തി പ്രകടനവുമുണ്ടായിരിക്കുന്നതാണ്.
മേഖല അനുഭവിക്കുന്ന ഗ്യാസ് ദൗർലഭ്യവും, അവശ്യവസ്തുക്കളുടെ വിലവർധനവും, തൊഴിലാളികൾ ഇല്ലായ്മയും, മേഖലയെ വീർപ്പുമുട്ടിക്കുമ്പോഴും ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയും മേഖലയ്ക്ക് ലഭിക്കുന്നില്ല എന്നുകൂടി ഈ അവസരത്തിൽ പറയുവാൻ ആഗ്രഹിക്കുന്നുവന്നു
ഭാരവാഹികൾ പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top