വയനാട്: തദ്ദേശ തെരഞ്ഞടുപ്പിൽ നേതൃത്വം വോട്ട് മറിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നയാളും കുടുംബവും ബിജെപിയിൽ ചേർന്നു.

പുൽപള്ളി ഗ്രാമപഞ്ചായത്ത് ആനപ്പാറ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഗോപി മനയത്തുകുടിയിലും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ വീട്ടിലെത്തിയാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.