തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും മുന്നണിമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ ജോസ് കെ മാണിയും എം വി ശ്രേയാംസ് കുമാറും എല്‍ഡിഎഫ് സമരത്തിന് എത്തിയില്ല. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗത്തിലും ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അനൗദ്യോഗികമായി തുടക്കം കുറിക്കുന്നതാണ് കേന്ദ്രത്തിന് എതിരായ സമരം.

കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എന്‍ ജയരാജ്, ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എത്തിയിട്ടില്ല. യാത്രയിലാണ് ഉടനെയെത്തുമെന്ന് അറിയിച്ചു. വറുഗീസ് ജോര്‍ജ് ആര്‍ജെഡിയെ പ്രതിനീധികരിച്ച് പങ്കെടുക്കുന്നുണ്ട്.