Kerala

LDF ൽ കലാപ കൊടി ഉയർത്തി മന്ത്രി വി അബ്ദുറഹ്മാൻ; താനൂർ വേണ്ട തിരൂർ മതിയെന്ന് ആവശ്യം

മലപ്പുറം: സിപിഐഎമ്മിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടിടങ്ങളില്‍ മാറ്റം വരാന്‍ സാധ്യത. താനൂരില്‍ മന്ത്രി വി അബ്ദുറഹിമാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കില്ല.

ഇത്തവണ തിരൂരില്‍ മത്സരിക്കാന്‍ അബ്ദുറഹിമാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അനുവാദമില്ലാതെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് വി അബ്ദുറഹിമാന്‍ ഇതുവരെ പ്രചാരണത്തിനിറങ്ങിയിട്ടില്ല. തിരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി അബ്ദുറഹിമാനെ അനുനയിപ്പിക്കാനും സിപിഐഎം ശ്രമം നടത്തുന്നുണ്ട്.

ഇതിനിടെ മങ്കടയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച എം പി അലവിയെ മാറ്റാനും നീക്കമുണ്ട്. മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മുസ്ലിം ലീഗ് പുറത്താക്കിയ കുന്നത്ത് മുഹമ്മദിനെയാണ് മങ്കടയിൽ സിപിഐഎം നേതൃത്വം പുതിയതായി പരിഗണിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top