തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ നടപടി വേണ്ടെന്ന പാര്‍ട്ടി തീരുമാനം അന്തിമമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട്. പരിശോധനയുടെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ നടപടി സ്വീകരിക്കും. തെറ്റില്‍ എത്രത്തോളം പങ്കുണ്ടെന്ന് നോക്കണമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

പത്മകുമാറിനെ രക്ഷിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരോ പാര്‍ട്ടിയോ സ്വീകരിച്ചിട്ടില്ല. പരിശോധന നടക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടി വന്നാല്‍ അതിലേക്ക് പോകും. പാര്‍ട്ടി തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരണം. അത്രേയുള്ളൂ’, ടി പി രാമകൃഷ്ണന്‍ പറഞ്ഞു