പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയ്ക്കുള്ളില്‍ നിന്ന് എതിര്‍പ്പുയരുന്ന ഘട്ടത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്.

സിപിഐ നിലപാടില്‍ തെറ്റില്ലെന്നും പിഎം ശ്രീയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നയസമീപനത്തോട് യോജിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ കേരളത്തിന് അര്‍ഹതപ്പെട്ടത് വാങ്ങിയെടുക്കണമെന്നാണ് തങ്ങള്‍ക്കിടയിലുള്ള പൊതുനിലപാട്.

ഈ പൊതുനയത്തില്‍ നിന്നുകൊണ്ട് വകുപ്പുകള്‍ തീരുമാനമെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.