തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. തിരുത്തൽ വരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ വരുത്തി മുന്നോട്ടു പോകും. ജനവിധി മാനിച്ച് ഭാവി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. തിരഞ്ഞെടുപ്പിൽ ആകെ തോറ്റു പോയിട്ടൊന്നുമില്ലെന്നും മാധ്യമങ്ങൾ പറയുന്നതുപോലെ കപ്പൽ മുങ്ങി പോയിട്ടില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

എൽഡിഎഫിന് അധികാര തുടർച്ച ഉണ്ടാകുന്നതിനെ നിഷേധിക്കുന്ന ജനവിധി ഉണ്ടായിട്ടില്ല. തോൽവി എന്നത് സത്യമാണെന്നും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല എന്ന് പറഞ്ഞാൽ തോറ്റെന്നു തന്നെയാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ജനങ്ങൾ എന്തുകൊണ്ട് ഇങ്ങനെ തീരുമാനിച്ചു എന്നത് പരിശോധിക്കുമെന്ന് അദേഹം പറഞ്ഞു.