കണ്ണൂര്‍: പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ക്ക് തടവുശിക്ഷ.

വെള്ളൂര്‍ കാറമേലിലെ വി കെ നിഷാദ്, അന്നൂരിലെ ടിസിവി നന്ദകുമാര്‍ എന്നിവര്‍ക്കാണ് ശിക്ഷ. നിഷാദ് പയ്യന്നൂര്‍ നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്.
വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ഇരുവരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. തളിപ്പറമ്പ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.